പർദ്ദ ഇട്ട് സ്ത്രീകൾ വിമാനം പറത്തുമെന്ന് ഇസ്ലാം പണ്ഡിതർ..എന്നാൽ പർദ്ദ നിർബന്ധമായ രാജ്യത്ത് അതു ധരിച്ചിട്ട് സ്ത്രീകൾ കാർ ഓടിച്ചാൽ പോലും ചാട്ടക്കടി..
കഴിഞ്ഞ ജൂലായില്‍ സൗദിയിലെ തലസ്ഥാന നഗരിയായ റിയാദില്‍ കാറുമായി റോഡിലിറങ്ങിയ ഷയ്മ ജസ്തയ്‌ന (30) യ്ക്കാണ് കോടതി പത്ത് ചാട്ടവാറടി ശിക്ഷ വിധിച്ചത്.
കോടതി വിധിക്കെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. രാജ്യം സ്ത്രീകളോട് കാട്ടുന്ന വിവേചനത്തിന്റെ ഉദാഹരണമാണ് ശിക്ഷാവിധിയെന്ന് മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്റര്‍നാഷണല്‍ പ്രതികരിച്ചിരുന്നു. സ്ത്രീകള്‍ക്ക് വോട്ടവകാശം നല്‍കിക്കൊണ്ടുള്ള അബ്ദുള്ള രാജാവിന്റെ പ്രഖ്യാപനം വന്നതിന് പിന്നാലെയാണ് സ്ത്രീകളോടുള്ള യാഥാസ്ഥിതിക മനോഭാവത്തിന് രാജ്യത്ത് മാറ്റം വന്നിട്ടില്ലെന്ന് വ്യക്തമാക്കുന്ന കോടതിവിധി കഴിഞ്ഞ ദിവസം പുറത്തുവന്നത്.
വാഹനമോടിക്കുന്നതിനുള്ള വിലക്ക് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് രാജ്യത്ത് ഏതാനും മാസങ്ങളായി സ്ത്രീകളുടെ നേതൃത്വത്തില്‍ പ്രചാരണം ശക്തിപ്പെട്ടുവരികയാണ്. വിമന്‍ ടു െ്രെഡവ് എന്ന കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഒട്ടേറെ സ്ത്രീകള്‍ ഈയിടെ കാറുകളുമായി റോഡിലിറങ്ങിയിരുന്നു. റിയാദ് നഗരത്തില്‍ ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ വനിതാെ്രെഡവര്‍മാരെ തെരുവില്‍ കണ്ടുവരുന്നുണ്ട്.
ഡ്രൈവ് ചെയ്യുന്ന ദൃശ്യം വീഡിയോയില്‍ പകര്‍ത്തി ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്ത മനാല്‍ അല്‍ ഷെരീഫ് എന്ന വിമന്‍ ടു െ്രെഡവ് പ്രവര്‍ത്തകയെ നേരത്തേ അറസ്റ്റുചെയ്ത് 10 ദിവസം പോലീസ് കസ്റ്റഡിയില്‍ പാര്‍പ്പിച്ചിരുന്നു. എന്നാല്‍ ഇതാദ്യമായാണ് കോടതി വാഹനമോടിച്ച സ്ത്രീക്കെതിരെ ശിക്ഷ വിധിക്കുന്നത്. വിധിക്കെതിരെ ഷയ്മ അപ്പീല്‍ നല്‍കിയിട്ടുണ്ട്. വിമന്‍ ടു ഡ്രൈവിന്റെ ഏതാനും പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസ് നിലവിലുണ്ട്. ഇവരുടെ വിചാരണ ഈ വര്‍ഷാവസാനത്തോടെയുണ്ടാകുമെന്നാണ് കരുതുന്നത്.
ലംഘിക്കാൻ ആളുകളില്ലെങ്കിൽ പിന്നെന്ത് നിയമം ?
ReplyDeleteമണ്ടസന്‍, പറഞ്ഞതൊരു കാര്യം.. അതിന്റെ അടിയില്‍ ഞമ്മളെ വക ഒരു തീവ്രവാദ പരമായ ഒപ്പ്.. അല്ല.. ഞാനൊരു തീവ്രവാദിയാനല്ലോ.. :)
ReplyDeleteഈ വിധി നടപ്പിലാക്കാന്‍ വിദൂര സാധ്യത പോലും കാണുന്നില്ല.. ഒരു പ്രാദേശിക ജഡ്ജിയുടെ വിധി അല്ലെ.. മിക്കവാറും അപ്പീലില്‍ അത് തല്ലും.. അത്തരം സംഭവങ്ങള്‍ ഇതിനു മുമ്പും ഉണ്ടായിട്ടുണ്ട്.. പക്ഷെ, അന്നേ മാധ്യമങ്ങളൊന്നും അത് മിണ്ടൂല്ല. അജാത്ത ശത്രുവും മിണ്ടൂല..അത് വേറെ കാര്യം. അത് നമ്മുടെ പനിയല്ലല്ലോ അല്ലെ..? :)
പക്ഷെ ഈ വിധിയും ഇസ്ലാമിക ശരീഅത്തും തമ്മില്‍ കൂട്ടി കെട്ടേണ്ട.. വാഹനമോടിച്ച സ്ത്രീ തല്ലാനൊന്നും ഇസ്ലാമില്‍ നിയമമില്ല. പിന്നെ ഒരു രാജ്യത്ത് സ്ത്രീകള്‍ വാഹനമോടിക്കരുത് എന്നൊരു നിയമമുണ്ട്.. അത് ലംഘിച്ചതിന് അവരുടെ രീതിയില്‍ അവര്‍ ശിക്ഷിക്കുന്നു എന്ന് മാത്രം. സൌദിയില്‍, വാഹനം വട്ടം കറക്കുന്നതിനു ഇരുപതു ചാട്ട അടിയാണ് ശിക്ഷ.. എത്രയോ സൗദി ചെക്കന്മാര്‍ അതും വാങ്ങി മിണ്ടാതെ വീട്ടില്‍ പോകുന്നു. അവര്‍ക്ക് കാര്‍ കണ്ടാല്‍ കറക്കണം.. വലിയ വലിയ അപകടങ്ങള്‍ക്ക് കാരണമാവും അത്.. അതൊന്നും വാര്‍ത്തയാവാതെ ഇത്തരം കാര്യങ്ങള്‍ മാത്രം വാര്‍ത്തയാവുന്നതിന്റെ പിന്നിലെ ഉദ്ധ്യേശം ലേശം ബുദ്ധിയുള്ളവര്‍ക്ക് എളുപ്പം മനസ്സിലാകും..
പിന്നെ സൌദിയില്‍ സ്ത്രീകള്‍ക്ക് ലൈസന്‍സ് കിട്ടിയിരുന്നു.. ഒന്നാം ഗള്‍ഫു യുദ്ധത്തിന്റെ കാലത്ത് ഓടിപ്പോന്ന ചില കുവൈത്തി സ്ത്രീകള്‍ ഇവിടെ കാട്ടിക്കൂട്ടിയ തോനാസ്യം കാരണം സര്‍ക്കാര്‍ ആ പരിപാടി അങ്ങ് നിറുത്തിയതാണ്.
സൗദി തെരുവുകളില്‍ കൂടി വാഹനമോടിക്കുമ്പോള്‍, പടച്ചോനെ ഇനി ഇതിന്റെ ഇടയിലേക്ക് സ്ത്രീകള്‍ കൂടി വന്നലെന്താവും കഥ എന്ന് ഞാനൊക്കെ ചിന്തിക്കാറുണ്ട്..
പ്രിയ ആസാദ്...വരവിനും കമന്റിനും വിശദീകരണത്തിനും നന്ദി...
ReplyDelete“അതൊന്നും വാര്‍ത്തയാവാതെ ഇത്തരം കാര്യങ്ങള്‍ മാത്രം വാര്‍ത്തയാവുന്നതിന്റെ പിന്നിലെ ഉദ്ധ്യേശം ലേശം ബുദ്ധിയുള്ളവര്‍ക്ക് എളുപ്പം മനസ്സിലാകും”
തീർച്ചയായും...ഇസ്ലാമികദർശനത്തിന്റെയും ഇസ്ലാമികഭരണത്തിന്റെയും അപകടങ്ങൾ (എന്റെ മാത്രം അഭിപ്രായത്തിൽ) വെളിച്ചത്തുകൊണ്ടുവരുക മാത്രമാണ് അജാതശത്രുവിന്റെ ലക്ഷ്യം..അതുകൊണ്ടിതിനെ selective reporting എന്ന് വിളിച്ചുകൊള്ളൂ ....ബൂലോകത്തെ ആയിരമായിരം മുസ്ലീം വർഗ്ഗീയവാദ ബ്ലോഗുകൾക്കിടയിൽ ഒരു “ഫാസിസ്റ്റ് ബ്ലോഗ്ഗ്” എഴുതാനുള്ള അവകാശം എനിക്കു തരൂ :)