ഡല്‍ഹി ഹൈക്കോടതി കവാടത്തില്‍ നടന്ന സ്ഫോടനത്തിന്റെ ആസൂത്രകരില്‍ ഒരാളെന്ന് സംശയിക്കുന്ന യുവാവിനെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) കസ്റ്റഡിയിലെടുത്തു. ബംഗ്ലാദേശില്‍ പഠിക്കുന്ന ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥി വസിം ആണ് ജമ്മു കശ്മീരിലെ കിഷ്ത്വാറില്‍നിന്ന് വ്യാഴാഴ്ച രാത്രി പിടിയിലായത്. യുവാവിനെ എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുകയാണ്.
വസിമിനെ പിടികൂടിയത് സ്ഫോടനം സംബന്ധിച്ച അന്വേഷണത്തിലെ നിര്‍ണായക വഴിത്തിരിവാണെന്ന് ദേശീയ അന്വേഷണ ഏജന്‍സി വിലയിരുത്തുന്നു. നാലുപേര്‍ക്കൊപ്പമാണ് വസിം സ്ഫോടനം ആസൂത്രണം ചെയ്തത് എന്നാണ് സൂചന. ബംഗ്ലാദേശിലാണ് ആസൂത്രണം നടന്നത്. കിഷ്ത്വാറിലെ ഏതാനുംപേരുടെ സഹായത്തോടെയാണ് സ്ഫോടനം നടത്തിയതെന്നും സൂചനയുണ്ട്.
ബംഗ്ലാദേശിലെ ഹര്‍ക്കത്ത് ഉല് ജിഹാദി ഇസ്ലാമിയിലെ അംഗമാണ് വസിം എന്നാണ് എന്‍.ഐ.എ കരുതുന്നത്. വസിമിനെ ചോദ്യം ചെയ്യുന്നതിലൂടെ സ്ഫോടനവുമായി ബന്ധപ്പെട്ട ഗൂഢാലോചന പുറത്തുകൊണ്ടുവരാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. സ്ഫോടനവുമായി ബന്ധപ്പെട്ട് പിടിയിലാവുന്ന മൂന്നാമത്തെ ആളാണ് വസീം.
സപ്തംബര്‍ ഏഴിന് ഡല്‍ഹി ഹൈക്കോടതി കവാടത്തില്‍ നടന്ന സ്ഫോടനത്തില്‍ 15 പേര് മരിച്ചിരുന്നു. 80 പേര്‍ക്ക് പരിക്കേറ്റു. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് മാധ്യമങ്ങള്‍ക്ക് ഇ മെയില്‍ സന്ദേശമയച്ച അബ്ബാസ് എന്ന യുവാവിനെ ജമ്മു കശ്മീരിലെ കിഷ്ത്വാറില്‍നിന്ന് നേരത്തെ പിടികൂടിയിരുന്നു. അബ്ബാസിനെ ചോദ്യംചെയ്തതില്‍നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വസിമിനെ പിടികൂടിയത്.
Sha

കുരച്ചുകൂടി വിശദമായും ഹാസ്യരസപ്രധാനമായും എഴുതിയാൽ നന്നാവുമായിരുന്നു. വിഷയത്തിൽ ഹാസ്യം ലവലേശം ഇല്ലാന്നറിയാം എങ്കിലും കുറച്ചുകൂടി വിശദീകരിച്ച് എഴുതിയാൽ കുറച്ച് നേരം വായിക്കാൻ പറ്റും. അതുവഴി ആ വിഷയം കൂടുതൽ മനസ്സിലാവാനും.
ReplyDeleteഎന്ത് ഫലം..കസബിനെ കയ്യില്‍ കിട്ടിയിട്ടെന്തായി..? ഇന്ത്യന്‍ പൌരന്മാര് നല്കുന്ന നികുതി ചിലവാക്കി തീറ്റി പോറ്റുന്നു.. നൂറുക്കണക്കിനു നിരപരാധികളെ കൊന്നു കളഞ്ഞു.. ഇന്ത്യക്കെതിരെ യുദ്ധം ചെയ്തു.. ഇതൊരു ആംഗിളില്‍ നോക്കിയാലും യാതൊരു വിധ ദയയും അര്‍ഹിക്കാത്ത ഒരാള്‍.. പക്ഷെ നമ്മുടെ നാട് ഇങ്ങിനെ ഒക്കെയാണ്... പറഞ്ഞിട്ട് കാര്യമില്ല... അഫ്സല് ഗുരുവിന്റെ പേരിലും കസബിന്റെ പേരിലും അസംത്രിപ്തരാവുന്ന ഒരു കൂട്ടം ആളുകള്‍ ന്യൂന പക്ഷങ്ങല്‍ക്കെതിരെ തിരിഞ്ഞെന്നു വരാം.. അപ്പോഴും ഡല്‍ഹിയിലെ എമാന്മാര്ക്ക് കണ്ണ് തെളിയില്ല..
ReplyDelete